• 20 Sep 2021
  • 04: 26 PM
Latest News arrow

''എന്റെ തടിയെക്കുറിച്ച് ആരും ആകുലപ്പെടേണ്ട; നിങ്ങളും എല്ലാം തികഞ്ഞവരല്ല''; നടി സനുഷ

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ പ്രതികരണവുമായി നടി സനുഷ. തന്റെ തടിയെക്കുറിച്ച് ആരും ആകുലപ്പെടേണ്ട. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

''ഓ.. അതെ... എന്നേക്കാള്‍ കൂടുതല്‍ എന്റെ ശരീരഭാരത്തെക്കുറിച്ച് എപ്പോഴും പരാമര്‍ശിച്ചുകൊണ്ടിരിക്കുന്ന അതിനെക്കുറിച്ച് ആശങ്കപ്പെടുന്ന അന്യായമാംവിധം അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന എല്ലാവരോടും.... പ്രിയമുള്ളവരേ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ശരീരഭാരം കുറച്ച് സുന്ദരിയായിരിക്കാന്‍ കഴിയില്ല. 

ശരീരഭാരം പറഞ്ഞ് മറ്റുള്ളവരെ കളിയാക്കാനുള്ള ചൊറിച്ചില്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഓര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ ബാക്കി മൂന്ന് വിരലുകളും നിങ്ങള്‍ക്ക് നേരെ ചൂണ്ടിയിരിക്കുകയാണെന്ന്. നിങ്ങള്‍ ഒരിക്കലും പെര്‍ഫെക്ടായിരിക്കില്ല. നിങ്ങളെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായി പരിപാലിക്കുക...'' സനുഷ കുറിച്ചു.