• 20 Sep 2021
  • 05: 18 PM
Latest News arrow

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇളവ്; ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ്മാത്രം ഹാജരാക്കിയാല്‍ മതി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഈ ഇളവ് ബാധകമാണ്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവേശനം, വിവിധ പരീക്ഷകള്‍ എന്നിവയടക്കം നിരവധി കാര്യങ്ങള്‍ക്ക് നിലവില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം നിര്‍ബന്ധമായിരുന്നു. അതേസമയം വാക്‌സിനെടുത്തവര്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. 

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് നിബന്ധനകളില്‍ ഇളവ് വേണമെന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികളില്‍ നിന്നുള്‍പ്പെടെ ആവശ്യമുയര്‍ന്നിരുന്നു. ഇതും ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. മുംബൈ ഉള്‍പ്പെടെ മറ്റ് ചില സ്ഥലങ്ങളിലും സമാന ഇളവ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.