• 20 Sep 2021
  • 05: 17 PM
Latest News arrow

ബക്രീദുമായി ബന്ധപ്പെട്ട ഇളവുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: ബക്രീദുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. ഡല്‍ഹി മലയാളി പികെഡി നമ്പ്യാരാണ് അപേക്ഷ നല്‍കിയത്. ഉത്തര്‍പ്രദേശിലെ കാവടി യാത്രയ്ക്ക് എതിരെ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ ആണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് നമ്പ്യാരുടെ ആവശ്യം പരിഗണിക്കും. സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ആണ് നമ്പ്യാര്‍ക്ക് വേണ്ടി ഹാജരാകുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലും ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. 

മതപരമായ ആചാരങ്ങളേക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാനുള്ള പൗരന്റെ അവകാശം എന്ന് കഴിഞ്ഞ ആഴ്ച ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.