• 08 Jun 2023
  • 05: 05 PM
Latest News arrow

ലവ്‌ലിനയ്ക്ക് ബോക്‌സിങ്ങില്‍ വെങ്കലം; ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം. 69 കിലോ സെമിയില്‍ തുര്‍ക്കിയുടെ ലോകചാമ്പ്യനോട് തോറ്റു. ബുസെനസ് സര്‍മേനലിയോട് തോറ്റത് 5-0 നാണ്. മേരി കോമിന് ശേഷം വെങ്കലം നേടുന്ന ആദ്യ വനിത ബോക്‌സര്‍. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം.

ക്വാര്‍ട്ടറില്‍ പുറത്തടുത്ത അസാമാന്യ പ്രകടനം ആവര്‍ത്തിക്കാനാകാതെ പോയതോടെയാണ് ലവ്‌ലിനയുടെ പോരാട്ടം സെമിയില്‍ അവസാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ നീന്‍ ചിന്‍ ചെന്നിനെ അട്ടിമറിച്ച് സെമിയിലെത്തിയപ്പോള്‍ത്തന്നെ ലവ്‌ലിന ഒളിംപിക്‌സ് മെഡല്‍ ഉറപ്പിച്ചിരുന്നു.

ഒളിംപിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിങ് താരമെന്ന റെക്കോര്‍ഡും ഈ തോല്‍വിയോടെ 23 കാരിയായ ലവ്‌ലിന കൈവിട്ടു. വിജേന്ദര്‍ സിങ്ങിന്റെയും (2008) മേരി കോമിന്റെയും (2012) വെങ്കല മെഡലുകളാണ് ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ രാജ്യത്തിന്റെ ഇതിന് മുമ്പുള്ള സമ്പാദ്യം. ഇത്തവണത്തെ ഒളിംപിക്‌സില്‍ മത്സരിച്ച 9 ഇന്ത്യന്‍ ബോക്‌സിങ് താരങ്ങളില്‍ മെഡല്‍ നേട്ടത്തിലേക്ക് ഇടിച്ച് കയറാനായതും ലവ്‌ലിനയ്ക്ക് മാത്രമാണ്.