യൂറോപ്പില്‍ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് കിക്കോഫ്

ലണ്ടന്‍: യൂറോപ്പില്‍ വമ്പന്‍ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ എന്നിവയ്ക്കാണ് ഇന്ന് രാത്രി കിക്കോഫാകുന്നത്. ഫ്രഞ്ച് ലീഗ് വണ്‍ നേരത്തെ തുടങ്ങിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബിഗ് സിക്‌സ് ക്ലബ്ബുകളുടെ പോരാട്ടത്തിലാകും ആവേശം കത്തുക. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി, രണ്ടാം സ്ഥാനക്കാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സനല്‍, ടോട്ടനം ടീമുകളുടെ കിരീട പോരാട്ടം ഉജ്ജ്വലമാകും. ഇന്ന് രാത്രി 12.30ന് ബ്രെന്റ്‌ഫോഡ്-ആഴ്‌സനല്‍ പോരാട്ടത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് തുടക്കമാവുക.
RECOMMENDED FOR YOU