• 01 Oct 2023
  • 08: 46 AM
Latest News arrow

ഒളിഞ്ഞിരിക്കുന്ന രഹസ്യ ക്യാമറകള്‍ എങ്ങിനെ കണ്ടെത്താം? ചില വഴികള്‍

ഹോട്ടല്‍മുറികളിലും ശുചിമുറികളിലും ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളുടെ ട്രൈല്‍ റൂമുകളിലുമെല്ലാം രഹസ്യ ക്യാമറകള്‍ സ്ഥാപിക്കുന്നതും അത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമഹൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുമെല്ലാം നമ്മുക്കറിവുള്ള കാര്യമാണ്. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തില്‍ ബള്‍ബിന്റെയും പേനയുടെയും ബട്ടണുകളുടെയും ചാര്‍ജര്‍ അഡാപ്റ്ററുടെയും എന്തിനേറെ സോപ്പ് പെട്ടിയുടെ രൂപത്തില്‍ പോലും ഇത്തരം രഹസ്യ ക്യാമറകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള പരിശോധനയിലൂടെ ഇവയെ എളുപ്പം തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. പിന്നെ എങ്ങിനെയാണ് ഇവയെ കണ്ടെത്താന്‍ കഴിയുക?

ടോര്‍ച്ചോ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റോ കൊണ്ടോ അടിച്ചു നോക്കുകയെന്നതാണ് എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യം. ക്യാമറ ലെന്‍സുകള്‍ ചിലപ്പോള്‍ ഈ പ്രകാശത്തില്‍ തിളങ്ങിയേക്കാം.

പിന്നെയുള്ളത് ആര്‍എഫ് സിഗ്നല്‍ ഡിറ്റക്ടര്‍ ഡിവൈസ് വാങ്ങുക എന്നതാണ്. ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് ഈ ഉപകരണം കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. രഹസ്യ ക്യാമറകളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളെ തിരിച്ചറിയാനും ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് ക്യാമറകളെ കണ്ടെത്താനും ഇത്തരം ഉപകരണങ്ങള്‍ സഹായിക്കും.

ഇവ കൂടാതെ സ്‌പൈ ക്യാം ഡിറ്റക്ടര്‍ ആപ്പുകളും ലഭ്യമാണ്. ഡിറ്റക്ടിഫൈ, ഹിഡെന്‍ ക്യാമറ ഡിറ്റക്ടര്‍, റഡാര്‍ബോട്ട് തുടങ്ങിയവ അവയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ചും മാഗ്നറ്റോ മീറ്റര്‍ ഉപയോഗിച്ചുമുള്ള പരിശോധനകള്‍ ഇത്തരം ആപ്പുകളുടെ സഹായത്താല്‍ നടത്താന്‍ സാധിക്കും.