• 27 Oct 2021
  • 09: 32 PM
Latest News arrow

''പോയതും തെറ്റ്, പോയവര്‍ കാണിച്ചതും തെറ്റ്''; ആത്മപരിശോധന വേണമെന്ന് ബെന്നി ബെഹ്നാന്‍

കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ വിട്ടുപോകാതിരിക്കാനും പിടിച്ചു നിര്‍ത്താനും ശ്രമിക്കണമെന്ന് ബെന്നി ബെഹ്നാന്‍. കോണ്‍ഗ്രസില്‍ നിന്നും പോയവരെ ന്യായീകരിക്കുന്നില്ല. വിഷമമുള്ളവര്‍ക്ക് പറയാന്‍ അവസരം ഒരുക്കണം എന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ബെന്നി ബെഹ്നാന്‍ ആവശ്യപ്പെട്ടു. 

''പോയതും തെറ്റ്, പോയവര്‍ കാണിച്ചതും തെറ്റ്. പക്ഷേ കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയ്ക്കകത്ത് നിന്നും പല സ്‌നേഹിതന്‍മാര്‍ വിട്ടുപോകുമ്പോള്‍ ആ വിട്ടുപോകാനുള്ള സാഹചര്യമെന്തെന്ന് എന്നതിനെക്കുറിച്ച് ഒരു ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവമായി ചിന്തിക്കണം. ഞാന്‍ ആരെയും അധിക്ഷേപിക്കുന്നില്ല. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു. ഒരു പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ വിട്ടുപോകുമ്പോള്‍ എന്തുകൊണ്ട് ഈ സാഹചര്യമുണ്ടായി എന്നതില്‍ ആത്മപരിശോധന വേണം. അവര്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിക്കാന്‍ പാര്‍ട്ടിയും തയ്യാറാകണം.'' ബെന്നി ബെഹ്നാന്‍ പറഞ്ഞു.