• 27 Oct 2021
  • 10: 20 PM
Latest News arrow

ആശ്വാസം: രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഞായറാഴ്ച അവസാനിച്ച ആഴ്ചയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000ത്തില്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ രോഗികള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കേസുകളും 309 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3,32,158 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ കൂട്ടം ചേരുന്ന സാഹചര്യം ഉണ്ടായെങ്കിലും കേസുകള്‍ കുറഞ്ഞത് ആശ്വാസം നല്‍കുന്നതാണ്.

അതിനിടെ ഡല്‍ഹിയില്‍ ഞായറാഴ്ച ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഓരോരുത്തര്‍ വീതമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 28 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.