മിസ് വേള്‍ഡ് സിങ്കപ്പൂര്‍ മത്സരത്തില്‍ വിജയകിരീടം ചൂടി ചേര്‍ത്തല സ്വദേശി

പൂച്ചാക്കല്‍: മിസ് വേള്‍ഡ് സിങ്കപ്പൂര്‍ 2021 ഫൈനല്‍ മത്സരത്തില്‍ ചേര്‍ത്തല സ്വദേശി നിവേദ ജയശങ്കര്‍ സെക്കന്‍ഡ് പ്രിന്‍സസ് സ്ഥാനം നേടി. ശനിയാഴ്ച നടന്ന ഫൈനലിലാണ് നിവേദ വിജയ കിരീടം ചൂടിയത്.
സെക്കന്‍ഡ് പ്രിന്‍സസ് ടൈറ്റില്‍ കൂടാതെ മിസ് ഫോട്ടോജനിക്, മിസ് ഗുഡ്വില് അംബാസിഡര്‍ എന്നീ ടൈറ്റിലുകളും നിവേദ സ്വന്തമാക്കി. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമുള്ള നിവേദ ജയശങ്കര്‍, സിങ്കപ്പൂരിലെ യൂണിയന് ഓവര്‍സീസ് ബാങ്കില്‍ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്.
സിങ്കപ്പൂരില്‍ സ്ഥിരതാമസമാക്കിയ ചേര്‍ത്തല പാണാവള്ളി സ്വദേശി ജയശങ്കറിന്റെയും വടക്കന്‍ പറവൂര്‍ സ്വദേശിനി നന്നിതാ മേനോന്റെയും മൂത്ത മകളാണ് നിവേദ. നിവേദയുടെ ഇളയ സഹോദരി മേഘ്ന സിങ്കപ്പൂര്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി ചെയ്യുന്നു.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ