• 07 Dec 2021
  • 02: 02 AM
Latest News arrow

കൊവാക്‌സിന് അംഗീകാരമില്ല; കൂടുതല്‍ വ്യക്ത തേടി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നല്‍കാന്‍ കൂടുതല്‍ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്‌സിന്‍ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യൂഎച്ച്ഒയുടെ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കൊവാക്‌സിന്‍ അംഗീകാരത്തിനായി കൂടുതല്‍ വ്യക്തത വേണമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയത്.

വാക്‌സിന്‍ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബര്‍ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.