''കേരളത്തിന് ഇരട്ടത്താപ്പ്''; മരംമുറി വിവാദം സുപ്രീംകോടതിയില്‍ ഉന്നയിച്ച് തമിഴ്നാട്

മുല്ലപ്പെരിയാര്‍ വിവാദ മരംമുറി വിഷയം സുപ്രീംകോടതിയില്‍ ഉന്നയിച്ച് തമിഴ്നാട്. ബേബി ഡാം ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് വാദിച്ചു. അണക്കെട്ടിലേയ്ക്കുള്ള റോഡ് നന്നാക്കാന്‍ കേരളം നടപടി സ്വീകരിക്കുന്നില്ല. കേരളത്തിന് ഇരട്ടത്താപ്പാണ്. മരംമുറിക്കാന്‍ അനുമതി നല്കിയ ഉത്തരവ് കേരളം റദ്ദാക്കിയത് സുപ്രീംകോടതിയെ അറിയിച്ചുകൊണ്ടാണ് തമിഴ്നാട് ഈ വാദങ്ങളുയര്‍ത്തിയത്. ഉത്തരവിന്റെ പകര്‍പ്പും കോടതിയ്ക്ക് കൈമാറി.
RECOMMENDED FOR YOU