• 25 Jan 2022
  • 11: 24 PM
Latest News arrow

സുധാകരനെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല; പുന:സംഘടനയെക്കുറിച്ച് ആലോചിച്ച് പരിഹാരം കാണുമെന്നും വിഡി സതീശന്‍

കോഴിക്കോട്: കെപിസിസി പുന:സംഘടന വിഷയത്തില്‍ കൂടിയാലോചിച്ച് പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരുമാനം ഉണ്ടാകൂ. എല്ലാവരും ഒരു മാറ്റം ആണ് ആഗ്രഹിക്കുന്നത്. ഇതില്‍ വിവാദത്തിന് സാധ്യതയില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കുറിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

കോഴിക്കോട് കോണ്‍ഗ്രസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന് കിട്ടും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകും. അക്രമത്തെ അംഗീകരിക്കുന്ന നിലപാട് അല്ല കോണ്‍ഗ്രസിന്റേത് എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം പ്രത്യേക സംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.