• 25 Jan 2022
  • 10: 52 PM
Latest News arrow

പത്ത് ദിവസം കൊണ്ട് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് കുറഞ്ഞത് 4600 രൂപ. ഇന്നലെയും ഇന്നും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4460 രൂപയാണ്. പത്ത് ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പവന് 35,680 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് വിഭാഗത്തില്‍ ഇന്നലത്തെ സ്വര്‍ണവില ഗ്രാമിന് 4865 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വിലയും 4865 രൂപയാണ്. 

എന്നാല്‍ ഈ വില നിരക്കില്‍ ജിഎസ്ടിയോ പണിക്കൂലിയോ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തിലെ പല സ്വര്‍ണ്ണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വര്‍ണം വില്‍ക്കുന്നത്. അതിനാല്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളിലെത്തുമ്പോള്‍ വില കൃത്യമായി ചോദിച്ച് മനസ്സിലാക്കണം. കൂടാതെ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഹോള്‍മാര്‍ക്ക് ഉള്ളതിനും ഇല്ലാത്തതിനും ഓരേ വില തന്നയായിരിക്കും. ഹോള്‍മാര്‍ക്ക് ഉള്ള സ്വര്‍ണമേ വില്‍ക്കാവൂ എന്ന് നിയമമുണ്ട്. അതിനാല്‍ ആഭരണം വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.