ഇഎംഎസിന്റെ ഇളയ മകന് എസ് ശശി അന്തരിച്ചു

മുംബൈ: കമ്മ്യൂണിസ്റ്റ് ആചാര്യനും പ്രഥമ കേരള മുഖ്യമന്ത്രി യുമായിരുന്ന ഇഎംഎസ് നമ്പൂരിപ്പാടിന്റെ ഇളയ മകന് എസ്. ശശി മുംബൈയില്‍ മകളുടെ വീട്ടില്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ദേശാഭിമാനി മുന്‍ ചീഫ് അക്കൗണ്ട്സ് മാനേജരാണ്. തൃശൂര്‍ അടാട്ടാണ് താമസം. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഉടനെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ ഗിരിജ (ദേശാഭിമാനി റിട്ട. അക്കൗണ്ട്സ് ഓഫിസര്‍). മക്കള്‍ : അനുപമ ശശി (ലാന്റിസ് ജി വൈ ആര്, ഡല്‍ഹി), അപര്‍ണ ശശി (ടിസിഎസ് മുംബൈ ), മരുമക്കള്‍: എംഎം ജിഗീഷ് (ഡെപ്യൂട്ടി എഡിറ്റര്‍, ഹിന്ദു, ഹിന്ദു ബിസിനസ് ലൈന്‍), രാജേഷ് ജെ വര്‍മ (മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഗോദ്റേജ്, മുംബൈ). അമ്മ: പരേതയായ ആര്യ അന്തര്‍ജനം. സഹോദരങ്ങള്‍: പരേതനായ ഇഎം ശ്രീധരന്, ഡോ ഇഎം മാലതി, ഇഎം രാധ (വനിത കമ്മിഷന് അംഗം)
RECOMMENDED FOR YOU