''ഞാനും എന്റെ എട്ട് ഭാര്യമാരും ഹാപ്പിയാണ്''

ഒരു ഭാര്യയെക്കൊണ്ട് തന്നെ മടുത്തുവെന്ന് പറയുന്നവര്‍ക്ക് ഒരു അതിശയമാണ് തായ്ലന്ഡിലെ ടാറ്റൂ കലാകാരനായ ഓങ് ഡാം സോറോട്ട്. അദ്ദേഹത്തിന് എട്ട് ഭാര്യമാരാണുള്ളത്. എല്ലാവരും ഒരു വീട്ടില്‍ വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് സോറോട്ട് പറയുന്നു.
ഭര്‍ത്താവിനെക്കുറിച്ച് നല്ല അഭിപ്രായമാണ് എട്ട് ഭാര്യമാര്ക്കുമുള്ളത്. ഈ ഭൂമിയിലെ ഏറ്റവും ദയയുള്ളവനും മറ്റുള്ളവരെ പരിഗണിക്കുന്നവനുമാണ് തങ്ങളുടെ ഭര്‍ത്താവെന്ന് ഭാര്യമാര്‍ പറയുന്നു. ഒരു മുറിയില്‍ രണ്ടാളുകള്‍ വീതം നാല് മുറികളിലാണ് ഭാര്യമാര്‍ കിടന്നുറങ്ങുന്നത്. ഭര്‍ത്താവ് സോറോട്ടിനൊപ്പം ഓരോ രാത്രിയും ആര് കിടക്കണമെന്നുള്ളതിന് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന അവസരത്തിലാണ് ആദ്യ ഭാര്യ നോങ് സ്പ്രൈറ്റിനെ സോറോട്ട് കണ്ടുമുട്ടുന്നത്. ഉടന്‍ തന്നെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഒരു മാര്‍ക്കറ്റില്‍ വെച്ചാണ് രണ്ടാമത്തെ ഭാര്യ നോങ് എല്‍-നെ കണ്ടുമുട്ടിയത്. അവളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആദ്യ ഭാര്യയോട് അഭിപ്രായം ചോദിച്ചപ്പോള്‍, തന്റെ ഭര്‍ത്താവിന്റെ ഇഷ്ടത്തിന് എതിര് നില്ക്കാന് കഴിയാത്ത വിധം താന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നായിരുന്നു അവരുടെ മറുപടി.
ആശുപത്രിയില്‍ വെച്ചാണ് മൂന്നാം ഭാര്യ നോങ് നാനിനെ കണ്ടുമുട്ടിയത്. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെ യഥാക്രമം ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവ വഴി കണ്ടുമുട്ടി. ഏഴാമത്തെ ഭാര്യയായ നോങ് ഫിലിമിനെ ഫ്രാ പതോം ചേഡി ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെയാണ് കണ്ടുമുട്ടിയത്. പട്ടായ ബീച്ചില്‍ തന്റെ നാല് ഭാര്യമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോഴാണ് എട്ടാമത്തെ ഭാര്യ നോങ് മായിയെ കണ്ടുമുട്ടുന്നത്.
തന്നോട് എപ്പോഴും സത്യസന്ധത പുലര്‍ത്തണമെന്ന് സോറോട്ട് ഭാര്യമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ മറ്റ് ആരെയെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ അക്കാര്യം തന്നോട് നേരിട്ട് വന്ന് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും സോറോട്ട് പറയുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ