പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു

പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ദ്വൈമാസ നയമാണ്, ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനിർണയസമിതി(എം.പി.സി) ഇന്നലെ പ്രഖ്യാപിച്ചത്.മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ, ഭവന, വാഹന, വ്യക്തിഗത വായ്പാ നിരക്കുകൾ കുറഞ്ഞ നിലയിൽ തുടരും. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച(ജി.ഡി.പി) നേരത്തെ വിലയിരുത്തിയിരുന്ന 7.8 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറഞ്ഞു.
RECOMMENDED FOR YOU