• 04 Jul 2022
  • 06: 14 AM
Latest News arrow

ശരീര ഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളം

ശരീര ഭാരം കുറയ്ക്കാന്‍ എളുപ്പവഴി ആലോചിച്ച്‌ നിരാശപ്പെടേണ്ട. നാരങ്ങാജ്യൂസ് ഇഷ്ടമില്ലാത്തവരായി ആരും കാണില്ലല്ലോ! നാരങ്ങാവെള്ളം കുടിച്ച്‌ ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകളുടെ അവകാശവാദം. മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തും . ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹഭരിതരാക്കുകയും ചെയ്യും.

 

നാരാങ്ങാ ജ്യൂസ് പ്രകൃതിദത്ത ഉല്‍പന്നങ്ങളായ നാരങ്ങയുടെയും വെള്ളത്തിന്റെയും ചേരുവയാണ്. ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവയോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനും നല്ലതാണ് . അതിനാല്‍ത്തന്നെ ഓരോ തവണ കുടിക്കുമ്ബോഴും ശരീരത്തില്‍ അധിക കാലറി ഉല്‍പാദിപ്പിക്കപ്പെടില്ല . നാരങ്ങാ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനു സഹായിക്കും.ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു. വെറ്റമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍, കുത്തിയുള്ള ചുമ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.