‘തുറമുഖം’ തിയേറ്ററുകളിലേക്ക്; റിലീസ് ജൂൺ 3 ന്ന്

നിവിൻ പോളി നായകനായി എത്തുന്ന രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 3ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠൻ ആചാരി തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്.
RECOMMENDED FOR YOU