• 19 Aug 2022
  • 03: 35 AM
Latest News arrow

കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; പുതിയ പരീക്ഷണത്തിന് തുടക്കം

കൊച്ചി: കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഇനിമുതൽ വിവാഹ ഫോട്ടോ ഷൂട്ട് നടത്താൻ അനുമതി നൽകും. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കേരളത്തിൽ ട്രെൻഡിങ് ആയ സാഹചര്യത്തിലാണ് മെട്രോയുടെ പുതിയ തീരുമാനം. കൊച്ചി മെട്രോയെ ലാഭത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്.
 

ഇതിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് വരെ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ച് യാത്ര ചെയ്‌ത്‌  ചെയ്യാം. മറ്റ് തടസങ്ങളില്ല. എന്നാൽ ഓരോന്നിനും ഉള്ള നിരക്കിൽ വ്യത്യാസം വരും. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5,000 രൂപയാണ് നിരക്ക്.

മൂന്ന് കോച്ചിന് 12,000 രൂപ നിരക്ക് വരും. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യാമെങ്കിൽ 8,000 രൂപയും മൂന്ന് കൊച്ചിന് 17,500 രൂപയുമാണ് നിരക്ക്. മാത്രമല്ല, ഷൂട്ടിങ് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണംഷൂട്ട് കഴിയുമ്പോൾ ഈ രൂപ തിരിച്ചു നൽകും.