• 04 Jul 2022
  • 05: 53 AM
Latest News arrow

ജയിലിൽ തുടരും; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി

വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റിവച്ചു. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്‌റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളതെന്നാണ് കോടതി ചോദിച്ചത്. കൂടാതെ വീഡിയോ റെക്കോർഡുകൾ കയ്യിൽ ഉണ്ടല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്‌തു. എന്നാൽ പോലീസിൽ നിന്നും ഇക്കാര്യത്തിൽ വിവരം ശേഖരിക്കാനുണ്ടെന്നും, മറുപടി നൽകാൻ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷൻ വ്യക്‌തമാക്കിയത്‌. ഇതോടെയാണ് കോടതി കേസ് നാളത്തേക്ക് മാറ്റിയത്.
മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിനെ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്‌. തുടർന്ന് അദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്‌തു. പിസി ജോർജ് തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്നതിൽ ഗൂഢാലോചനയുണ്ടെന്നും, ഇതിൽ അന്വേഷണം വേണമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌.