• 04 Jul 2022
  • 05: 28 AM
Latest News arrow

ദുൽഖറിന്റെ ‘സീതാ രാമം’; റിലീസ് തീയതി പ്രഖ്യാപിച്ചു

ദുൽഖർ സൽമാനും മൃണാൾ താക്കൂറും പ്രധാന വേഷത്തിലെത്തുന്ന ‘സീതാ രാമം’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്‌റ്റ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഹാനു രാഘവപുഡിയാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ സംവിധായകൻ. കീർത്തി സുരേഷിന്റെ ‘മഹാനടി’ എന്ന ചിത്രം നിര്‍മിച്ച സ്വപ്‌ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ‘സീതാ രാമം’ നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. രശ്‌മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
1960കളിൽ ജമ്മു കശ്‌മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘സീത’യായി മൃണാൾ താക്കൂറും ‘അഫ്രീൻ’ എന്ന കഥാപാത്രമാങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പിഎസ് വിനോദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന് ഈണം പകരുന്നത്.