• 19 Aug 2022
  • 05: 23 AM
Latest News arrow

ഗൃഹോപകരണങ്ങൾ വീട്ടിലെത്തി സർവീസ് ചെയ്യും; പുതിയ സംരംഭവുമായി ഫ്‌ളിപ്‌കാർട്ട്

ഓൺലൈനിൽ ഗൃഹോപകരണങ്ങൾ വാങ്ങിയാൽ ആദ്യത്തെ ആശങ്ക ഇവ കേടായാൽ എങ്ങനെ സർവീസ് ചെയ്യുമെന്നതാണ്. എന്നാൽ, ഇനിയാ ആശങ്ക വേണ്ട. ഇലക്‌ട്രോണിക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയറും സര്‍വീസും ചെയ്‌ത് നല്‍കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫ്‌ളിപ്‌കാർട്ട് . ആദ്യഘട്ടത്തില്‍ എയര്‍ കണ്ടീഷണര്‍ സര്‍വീസിംഗിനും റിപ്പയറിംഗിനുമാണ് ഫ്‌ളിപ്‌കാർട്ട് തുടക്കമിട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബെംഗളൂരു, കൊല്‍ക്കത്ത നഗരങ്ങളില്‍ മാത്രമാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. വരുംദിവസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനമെത്തിക്കുമെന്ന് ഫ്‌ളിപ്‌കാർട്ട് വ്യക്‌തമാക്കി.
ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമറിയിക്കുന്നതിന് അനുസരിച്ചാണ് വീടുകളില്‍ ആളെത്തുക. ഉപയോക്‌താക്കള്‍ക്ക് ആവശ്യമുള്ള ടൈം സ്‌ളോട്ട് ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടാകും. ഫ്‌ളിപ്‌കാർട്ടിൽ നിന്ന് വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ ഇന്‍സ്‌റ്റലേഷനും കൂടുതല്‍ ഫലപ്രദമായി നടത്തുമെന്നാണ് പ്രഖ്യാപനം.