‘ചാണ’; ഭീമന് രഘുവിന്റെ ആദ്യ സംവിധാന സംരംഭം, പുതിയ പോസ്റ്ററുകളെത്തി

നടൻ ഭീമൻ രഘു സംവിധായകനായി അരങ്ങേറുന്ന ചിത്രം ‘ചാണ’യുടെ പുതിയ പോസ്റ്ററുകൾ പുറത്ത്. വേറിട്ട പ്രമേയം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.
അജി അയിലറയാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വീറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ കെ ശശീന്ദ്രന് കണ്ണൂര്‍ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം മീനാക്ഷി ചന്ദ്രനാണ് നായിക.
RECOMMENDED FOR YOU