• 19 Aug 2022
  • 04: 13 AM
Latest News arrow

ആഹാരം കഴിച്ചില്ലെങ്കിലും ലഭിക്കും ശരീരത്തിന് ഈ ജീവകം

ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി.ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്ന് ലഭി​ക്കും20 ശതമാനം ഭക്ഷണത്തിൽ നിന്നും
 
ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽ ഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്.സൂര്യപ്രകാശമേൽക്കലാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുള്ള ശരിയായ മാർഗം
 
90 ശതമാനത്തോളം വിറ്റാമിൻ ഡി നിർമ്മിക്കപ്പെടുന്നത് ചർമ്മത്തിൽ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്.രാവിലെ 10 നും മൂന്നു മണിയ്‌ക്കുമിടയ്ക്കുളള വെയിൽ കൊള്ളണം കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏൽക്കാവുന്ന രീതിയിൽ ജീവിതചര്യകൾക്ക് മാറ്റം വരുത്തണം
 
മുട്ടയുടെ മഞ്ഞക്കരു, മത്സ്യങ്ങൾ (മത്തി, അയല പോലുള്ള കൊഴുപ്പുള്ളവ), മീൻമുട്ട, മീനെണ്ണ, പാൽ, പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി, ഓറഞ്ച്, ധാന്യങ്ങൾ, സോയാബീൻ, കൂൺ എന്നിവയിൽ വിറ്റാമിൻ ഡി ഉണ്ട്