• 01 Oct 2023
  • 06: 43 AM
Latest News arrow

സ്‌കൂളുകളില്‍ അക്ഷരമാല പഠിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നും അക്ഷരബോധനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് സാഹിത്യ, സാംസ്‌കാരിക നായകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

എം.ടി. വാസുദേവന്‍ നായര്‍, പ്രൊഫ. എം.കെ. സാനു, സാറാ ജോസഫ്, സക്കറിയ, പ്രൊഫ. എം.എന്‍. കാരശ്ശേരി, പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള, ഡോ. ദേശമംഗലം രാമകൃഷ്ണന്‍,വി.കെ. ശ്രീരാമന്‍, ജയരാജ് വാരിയര്‍, കുരീപ്പുഴ ശ്രീകുമാര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസവകുപ്പിനും കത്തുനല്‍കിയത്

മലയാളഭാഷാപഠനത്തെ തടയാനുള്ള നീക്കമാണ് അക്ഷരമാലയുടെ അപ്രത്യക്ഷമാകലില്‍ കാണുന്നത്. ഡി.പി.ഇ.പി. മുതലുള്ള പരിഷ്‌കാരങ്ങള്‍ വന്നശേഷം ഭാഷാശേഷി കുട്ടികള്‍ക്ക് നഷ്ടമാകുന്നുവെന്നും എത്രയുംവേഗം അക്ഷരപഠനസമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് എജ്യുക്കേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കത്തയച്ചത്.