തന്നെ നാഗാലാൻഡിൽ എത്തിച്ചു കൊല്ലാനായിരുന്നു പദ്ധതിയെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ

കോവിഡ് കാലത്ത് തന്നെ ബാംഗ്ലൂർ വരെ എത്തിച്ചതിനു പിന്നിൽ ശിവശങ്കർ ആണെന്ന് സ്വപ്ന സുരേഷ് .ഒരു പരിശോധനകളും ഇല്ലാതെ പാസ് കാണിച്ചു ബാംഗ്ലൂർ വരെ എത്തി കൂടെ സന്ദീപ് നായരും ഭർത്താവ് ജയശങ്കറും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത് .എന്നാൽ പാസിൽ തന്റെ പേര് ഉണ്ടായിരുന്നില്ല.
ബാംഗ്ലൂർ എത്തുന്നത് വരെ സന്ദീപും ശിവശങ്കറും തുടരെ സംസാരിക്കുന്നുണ്ടായിരുന്നു ബാംഗ്ലൂർ എത്താറായപ്പോൾ മനസ്സിലായി ജീവൻ അപകടത്തിലാണെന്ന് .ബാംഗ്ലൂരിൽ നിന്ന് തന്നെ മാത്രം മുംബയിൽ എത്തിച്ചതിനു ശേഷം അവിടെ നിന്ന് നാഗാലാൻഡിൽ കൊണ്ടുപോയി കൊല്ലാനായിരുന്നു അവർ പദ്ധതി ഇട്ടത് .അതിനിടയിലാണ് അറസ്റ്റ് ഉണ്ടായത് സ്വപ്ന പറഞ്ഞു
മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയത്
ശിവശങ്കറും മുഖ്യമന്ത്രിയും കൂടെ ആലോചിച്ചാണ് എൻ ഐ എ യെ കൊണ്ട് വന്നത് .ആറു മാസം തികഞ്ഞാൽ ജാമ്യം കിട്ടും എന്നാണ് ശിവശങ്കർ പറഞ്ഞത് .എന്നാൽ കിട്ടിയില്ല .ഭർത്താവ് ജയശങ്കറും അവരുടെ കൂടെ കൂടി.സന്ദീപ് നായർ ഉടനെ മാപ്പുലോസാക്ഷി ആയി.164 നൽകിയത് എനിക്ക് തോന്നിയത് കൊണ്ടാണ് കൃഷ്ണരാജ് വക്കീലോ മറ്റു ആരെങ്കിലും ഇതിനു പിന്നിൽ ഇല്ല.എന്റെ ബുദ്ധിയിൽ തോന്നിയ കാര്യമാണിത് .വക്കീൽ കാര്യങ്ങൾ പുറത്തു പറയരുത് എന്നാണ് പറഞ്ഞത്.ഇത് ഇവിടെ ഒന്നും നിൽക്കില്ല എന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് രഹസ്യ മൊഴി നൽകിയത് .
കൊച്ചിയിൽ വെച്ച് സന്ദീപ് നൽകിയ ഫോണിൽ ആണ് ശബ്ദരേഖ റെക്കോർഡ് ചെയ്തത് .അതിൽ അവർ പറഞ്ഞ പോലെ ഒക്കെ പറഞ്ഞു .പാർട്ടിയെ ബാധിക്കരുത് ,തിരഞ്ഞെടുപ്പിനെ ബാധിക്കരുത് എന്നൊക്കെ പറഞ്ഞു.ആ ശബ്ദ രേഖ പിന്നെ എങ്ങോട്ടു പോയി എന്നറിയില്ല .അതിനു ശേഷം ഒരു കറുത്ത ഫോർച്ചുണർ കാറിൽ കറുത്ത വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ വന്നു .ആ കാറിൽ കയറാൻ പറഞ്ഞു .പക്ഷെ മക്കളില്ലാതെ പോവില്ല എന്ന് പറഞ്ഞു ബഹളം വച്ചപ്പോൾ അവരെയും കയറ്റി.ഏതോ ഒരു
പുഴ തീരത്തുള്ള റിസോർട്ടിൽ താമസിപ്പിച്ചു..പിറ്റേന്ന് രാവിലെ വേറെ ഒരു വാഹനത്തിലാണ് ബാംഗ്ലൂർക്ക് പോയത് .സ്വപ്ന പറഞ്ഞു.എൻ ഐ എ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഒരു ഫോട്ടോ കാണിച്ചു ചോദിച്ചു ഈ ആള് ആ കറുത്ത കാറിൽ ഉണ്ടായിരുന്നോ എന്ന്.ഞാൻ പറഞ്ഞു അതെ ഇയാള് തന്നെ ആണ് എന്നെ തട്ടിക്കൊണ്ടുപോവാൻ വന്നതെന്ന്.ഇതൊന്നും എവിടെയും പറയരുതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.പിന്നീട് സന്ദീപും ശിവശങ്കറും ഇത് തന്നെ പറഞ്ഞു.തന്നെ നാഗാലാൻഡിൽ കൊണ്ട് പോയി കൊല്ലാൻ തന്നെയായിരുന്നു പരിപാടി.ശിവശങ്കർ അതിനും മടിക്കില്ല എന്ന് ഇപ്പോൾ മനസ്സിലായി .
തൃശൂർ ജയിലിൽ ഏറെ പീഡനം സഹിക്കേണ്ടി വന്നു.തനിക്ക് തരുന്ന പാനീയങ്ങളൊക്കെ ജയിൽ ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ടായിരുന്നു.അപ്പോഴാണ് തനിക്ക് വധഭീഷണി ഉണ്ടെന്നു മനസ്സിലായത്..അത് പ്രകാരം കോടതിയിൽ ഹരജി നൽകിയതിന് ശേഷം ജയിൽ ഡി ഐ ജി അജയകുമാറിന്റെ നേതൃത്വത്തിൽ മാനസികമായി പീഡിപ്പിച്ചു .ടി വി കാണാൻ അനുവാദം നൽകിയില്ല .മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ സമ്മതിച്ചില്ല.തനിക്ക് സുരക്ഷാ ഭീഷണി ഇല്ലന്ന് എഴുതി നല്കാൻ പറഞ്ഞു .താൻ നൽകിയില്ല.വളരെ മോശമായ ഭാഷയിൽ ആണ് അദ്ദേഹം സംസാരിച്ചത്.സ്വപ്ന പറഞ്ഞു