ദുബായിൽ പൊതുയിടങ്ങളിൽ തുപ്പിയാൽ 500 ദിർഹം വരെ പിഴ

ദുബായിൽ പൊതുയിടങ്ങളിൽ തുപ്പിയാൽ 500 ദിർഹംവരെ പിഴ നൽകുമെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. നഗരഭംഗി നശിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു പ്രവർത്തനവും ശിക്ഷാർഹമാണ്.
ഇതിനായുള്ള പരിശോധന ശക്തമാക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്. വ്യക്തികളും സ്ഥാപനങ്ങളും പരിസ്ഥിതിക്ക് നിരക്കാത്ത രീതിയിലുള്ള പ്രവണതകളിൽ ഏർപ്പെടാറുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചവറുകളും മാലിന്യവും അലക്ഷ്യമായി തള്ളുക, അഭംഗിനിറയ്ക്കുന്ന പരസ്യം പതിക്കുക തുടങ്ങിയവ ഇതിൽപ്പെടും. മറ്റുനിയമലംഘനങ്ങൾക്ക് വെവ്വേറെ പിഴകളാണ് നൽകേണ്ടത്.
RECOMMENDED FOR YOU