ഇല്ലാത്ത ഭാരത ബന്ദ് ആശയക്കുഴപ്പമുണ്ടാക്കി പോലീസ്

തിരുവനന്തപുരം : നാഥനില്ലാത്ത ബന്ദിന്റെ പേരിൽ സർവത്ര ആശയകുഴപ്പം .സാമൂഹ്യ മാധ്യമങ്ങളിൽ പ്രഖ്യാപിച്ച ബന്ദിന്റെ പേരിൽ സംസ്ഥാന പോലീസ് മേധാവി ജാഗ്രത നിർദേശം നൽകുക കൂടി ചെയ്തപ്പോൾ എങ്ങും ആശയകുഴപ്പം.ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ മാർഗ നിർദേശങ്ങളാണ് പോലീസ് പുറത്തുവിട്ടത് .പോലീസ് വാർത്താക്കുറിപ്പ് ഇറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയാതെയാണെന്നാണ് സൂചന.
പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കുന്നതും ശക്തമായി നേരിടുമെന്നും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു
അക്രമങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാന വിഭാഗം എ ഡി ജി പിക്ക് നിർദേശം നല്കിയെന്നും വാർത്താകുറിപ്പിലുണ്ട്
RECOMMENDED FOR YOU