• 19 Aug 2022
  • 04: 36 AM
Latest News arrow

ക്രഷർ തട്ടിപ്പ് കേസ്; പിവി അൻവറിനെതിരെ ഇഡി അന്വേഷണം

തിരുവനന്തപുരം: ക്രഷർ തട്ടിപ്പ് കേസിൽ പിവി അൻവറിനെതിരെ ഇഡി അന്വേഷണം. ഇഡിക്ക് മുന്നിൽ ഹാജരാകാൻ അൻവറിന് നോട്ടീസ് അയച്ചു. കേസിൽ പരാതിക്കാരന്റെയും ക്വാറി ഉടമയെയും മൊഴി നാളെ എടുക്കും.

പരാതിക്കാരൻ മലപ്പുറം നടുത്തൊടിക സലീം, ക്വാറി അൻവറിന് വിറ്റ ഇബ്‌റാഹിം എന്നിവരെയാണ് ചോദ്യം ചെയ്യുക. അൻവറുമായുള്ള എല്ലാ ഇടപാടുകളും സംബന്ധമുള്ള നോട്ടീസ് ഹാജരാക്കാൻ ഇവരോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 10 വർഷമായി അവർ നടത്തിയ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ദക്ഷിണ കർണാടക സ്വദേശിയാണ് ഇബ്‌റാഹീം. നേരത്തെ 50 ലക്ഷം രൂപ വാങ്ങി പിവി അൻവർ വഞ്ചിച്ചുവെന്ന് ആരോപിച്ചു പ്രവാസി കൂടിയായ സലീം ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിരുന്നു