• 19 Aug 2022
  • 05: 19 AM
Latest News arrow

വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് ക്രൈം ബ്രാഞ്ച് നോട്ടീസ്‌

കൊച്ചി: ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പോലീസ് ക്ളബ്ബില്‍ ചൊവ്വാഴ്‌ച ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്വപ്‌ന സുരേഷ് സാവകാശം തേടിയിരുന്നു. ഇഡിക്ക് മുന്നില്‍
ഹാജരാകാനുണ്ടെന്നായിരുന്നു അന്ന് സ്വപ്‌ന അറിയിച്ചത്. തുടര്‍ന്ന് ഇഡി ഓഫിസില്‍ ഹാജരാവുകയായിരുന്നു.