• 07 Dec 2021
  • 02: 35 AM
Latest News arrow

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: മികച്ച ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം 'ബോയ്ഹുഡി'ന്. ബോയ്ഹുഡിന്റെ സംവിധായകന്‍ ലിങ്ക്‌ലെയ്റ്റര്‍ ആണ് മികച്ച സംവിധായകന്‍. 12 വര്‍ഷമെടുത്താണ് ബോയ്ഹുഡിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.'ദ തിയറി ഓഫ് എവരിതിങ്ങി'ലൂടെ സ്റ്റീഫന്‍ ഹോക്കിങ്ങായി സ്‌ക്രീനിലെത്തിയ എഡ്ഡീ റെഡ്‌മെയ്ന്‍ ആണ് മികച്ച നടന്‍. 'സ്റ്റില്‍ ആലീസി'ലെ നായിക ജൂലിയാനെ മുറെ യാണ് മികച്ച നടി. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍ടണ്‍ ഹോട്ടലിലാണ് പുരസ്‌കാര ദാന ചടങ്ങുകള്‍ നടക്കുന്നത്.

'ബേഡ്മാനാ'ണ് സ്‌ക്രീന്‍പ്ലേ പുരസ്‌കാരം. 'ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍ 2' ആണ് മികച്ച അനിമേഷന്‍ ചിത്രം. റഷ്യന്‍ ചിത്രം 'ലെവിയതാനാ'ണ് മികച്ച വിദേശ ചിത്രം.    'ദി ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടലാ'ണ് മ്യൂസിക്കല്‍ കോമഡി വിഭാഗത്തിലെ മികച്ച ചിത്രം. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ മൈക്കല്‍ കീറ്റണ്‍(ബേഡ്മാന്‍) മികച്ച നടനായും ആമി അഡംസ് മികച്ച നടിയായും(ബിഗ് ഐസ്) തെരഞ്ഞെടുക്കപ്പെട്ടു.