വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം കുറി: ഇന്ന് പ്രദർശനത്തിന് എത്തും
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുറി’. കോക്കേഴ്‌സ് മീഡിയ എന്റർടെയ്ൻമെന്റ് നിർമ്മിച്ച കെ.ആർ. പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും .വിഷ്ണു ഉണ്ണികൃഷ്ണൻ, സുരഭി ലക്ഷ്മി, അദിതി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു ഫീൽ ഗുഡ് ഫാമിലി ത്രില്ലറായി ഒരുങ്ങുന്ന കുറിയുടെ ടൈറ്റിൽ പോസ്റ്റർ 2021 ഒക്ടോബർ 15 ന് മലയാളം ‘ബിഗ്’ എം ‘സായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. സിവിൽ പോലീസ് ഓഫീസർ ദിലീപ് കുമാർ ആയി ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിൽ എത്തുന്നത്.
RECOMMENDED FOR YOU
Editors Choice