മാധ്യമം പത്രം പൂട്ടിക്കണമെന്നു ആവശ്യപ്പെട്ട് കെ. ടി. ജലീൽ സമ്മർദ്ദം ചെലുത്തിയെന്നു സ്വപ്ന സുരേഷ്

മാധ്യമം പത്രം എങ്ങനെയെങ്കിലും പൂട്ടിക്കണമെന്നു ആവശ്യപ്പെട്ടു കെ.ടി.ജലീൽ നിരന്തരം വിളിക്കാറുണ്ടായിരുന്നെന് സ്വപ്ന സുരേഷ്.തുടർന്ന് ജലീലിന്റെ കത്ത് യു എ ഇ പ്രസിഡന്റിന് കോൺസൽ ജനറലിന്റെ ഔദ്യോഗിക മെയിലിൽ നിന്ന് അയച്ചു.സ്വര്ണക്കടത് കേസ് വന്നതോടെ പിന്നെ അതിനെ കുറിച്ച് ചോദിച്ചില്ല .
സ്വർണക്കടത്തുകേസിൽ ജലീലിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ജലീലിന് എതിരായ തെളിവുകൾ നേരത്തെ തന്നെ ഇ ഡി ക്ക് നൽകിയിട്ടുണ്ട്.
കാന്തപുരം അബൂബക്കർ മുസ്ലിയാരും പ്രോട്ടോകോൾ ലംഘനം നടത്തിയിട്ടുണ്ട്. മാർക്കസിനു വേണ്ടി കോൺസൽ ജനറലിന്റെ ഓഫീസിൽ വഴി കോഴിക്കോട്ടേക്ക് ബാഗുകൾ എത്തിച്ചിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു ജലീലിനു സമാനമായി ശൈഖ് കാന്തപുരം അബൂബക്കറും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലിന്റെ തെളിവു മുഖ്യമന്ത്രി, കെ.ടി ജലീൽ, ശിവശങ്കർ, കടകംപള്ളി സുരേന്ദ്രൻ, കാന്തപുരം എന്നിവർ അടങ്ങിയ വി.വി.ഐ.പി സംഘം ശൈഖ് സായിദ് ഇന്റർനാഷനൽ പീസ് കോൺഫറൻസിനു വേണ്ടി എത്തുമെന്ന് മർക്കസ് ഞങ്ങളെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം അറിതെയാണ് ഇങ്ങനെയൊരു നിർദേശം ഞങ്ങൾക്ക് ലഭിച്ചത്. അവിടത്തെ നമ്മുടെ കോൺസുൽ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്‌കേസ് തിരുവനന്തപുരത്തെത്തിച്ചു.തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കാന്തപുരത്തിനു വേണ്ടി എത്തിച്ചു അതിനു വേണ്ട പൊലീസ് എസ്‌കോർട്ടിനു വേണ്ടിഎ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ