കോമൺവെൽത്തിൽ ഇന്ത്യക്ക് മൂന്നാം സ്വർണം: പുരുഷന്മാരുടെ 73 കിലോഗ്രാമിൽ സ്വർണ൦ നേടി അചിന്ത ഷീലി

2022 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 73 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ഭാരോദ്വഹന താരം അചിന്ത ഷീലി സ്വർണം നേടി, ബർമിംഗ്ഹാമിലെ എൻഇസി ഹാൾ നമ്പർ 1-ൽ 313 കിലോഗ്രാം ഉയർത്തിയാണ് സ്വർണം നേടിയത്.സ്നാച്ചിൽ 143 കിലോയും ക്ലീൻ ആന്റ് ജെർക്കിൽ 170 കിലോയും ഉയർത്തി മലേഷ്യയുടെ എറി ഹിദായത്ത് മുഹമ്മദിനെ മറികടന്ന് ഒന്നാമതെത്തി, മൊത്തം 303 കിലോഗ്രാമുമായി വെള്ളി നേടിയപ്പോൾ കാനഡയുടെ എസ്. ഡാർസിഗ്നി 298 കിലോയുമായി വെങ്കലം നേടി. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മൂന്നാമത്തേതും ഭാരോദ്വഹനത്തിൽ ആകെയുള്ള ആറാമത്തെ മെഡലുമാണ് ഷീലിയുടെ സ്വർണം.
RECOMMENDED FOR YOU
Editors Choice