• 28 Sep 2023
  • 12: 44 PM
Latest News arrow

എൻ.ടി.ആറിന്റെ മകളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തെലുങ്ക് സൂപ്പർസ്റ്റാറും ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്റെ മകളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിനിമാ നടിയായിരുന്ന ഉമാ മഹേശ്വരിയെ ഹൈദരാബാദിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തെലുങ്ക് ദേശം പാർട്ടി സ്ഥാപകനായ രാമറാവുവിന്റെ നാല് പെൺമക്കളിൽ ഇളയതായിരുന്നു കണ്ഠമനേനി ഉമാ മഹേശ്വരി. കണ്ഠമനേനി ശ്രീനിവാസ് പ്രസാദാണ് ഭർത്താവ്. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.