മലയാള സിനിമയുടെ ചരിത്രത്തില്‍ മമ്മൂട്ടി ഇടം പിടിച്ചിട്ടു 51 വര്‍ഷങ്ങള്‍ പിന്നിട്ടു

മലയാള സിനിമ ചരിത്രത്തില്‍ മമ്മൂട്ടി എന്ന മഹാനടന്റെ പേര് പതിഞ്ഞിട്ട് 51 വര്‍ഷങ്ങള്‍ പിന്നിട്ടു . മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ചേര്‍ത്തുവായിക്കപ്പെടേണ്ട പേര് കൂടിയാണ് താരത്തിന്റേത്.അത്രമേല്‍ മലയാളികള്‍ക്കിടയില്‍ മമ്മൂട്ടി ഒരു വികാരമായി മാറിക്കഴിഞ്ഞു.അഭിനയ മോഹത്തോടുള്ള കഠിനാദ്ധ്വാനം കൊണ്ട് വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു.1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. ഒരു ചെറിയ വേഷത്തില്‍ തുടങ്ങിയ നടന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.
1980 ല്‍ റിലീസ് ചെയ്ത ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങളാണ്’ ആണ് മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലില്‍ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങള്‍ മമ്മൂക്ക സ്വന്തമാക്കി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ