• 01 Jun 2023
  • 03: 32 PM
Latest News arrow

സർക്കാരിനെ വിമർശിച്ച് സി പി എം.

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിൽ സി പി എമ്മിന് അതൃപ്തി.
ഇന്ന് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനം ഉണ്ടായത്.പോലീസിലും ഉദ്യോഗസ്ഥ തലത്തിലും വീഴ്ച്ചയുണ്ട്.മന്ത്രിമാർക്കെതിരെയും വിമർശനം ഉണ്ടായി.മന്ത്രിമാർക്ക് യാത്ര ചെയ്യാൻ മടിയാണെന്നും എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്ക് വിടുകയാണെന്നും ചില അംഗങ്ങൾ പറഞ്ഞു
ചില മന്ത്രിമാരെ ഫോണ് വിളിച്ചാൽ കിട്ടില്ല.ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വീഴ്ച്ചയുണ്ട്..ഒന്നാം പിണറായി സർക്കാരിൻറെ അടുത്തൊന്നും രണ്ടാം സർക്കാർ എത്തുന്നില്ലഎന്നു പൊതു വിമർശനവും ഉയർന്നു
പോലീസിന്റെ പ്രവർത്തനങ്ങളിൽ ഇടപെടൽ വേണമെന്നും ആവശ്യമുയർന്നു.