• 04 Oct 2023
  • 07: 37 PM
Latest News arrow

മന്ത്രി അഹമ്മദ് ദേവർകോവിൽ, യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

അബുദാബി : വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി യു.എ.ഇ.യിൽ എത്തിയ കേരള തുറമുഖം-മ്യൂസിയം-പുരാവസ്തു -പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച നടത്തി.

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നയതന്ത്രകാര്യാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളെ മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ തുറമുഖങ്ങളുടെ പുരോഗതിലക്ഷ്യംവെച്ച് യു.എ.ഇ.യിൽ കേരള മാരിടൈം ബോർഡ് സംഘടിപ്പിക്കുന്ന നിക്ഷേപസംഗമങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ പൂർണ പിന്തുണ സഞ്ജയ് സുധീർ വാഗ്ദാനം ചെയ്യുകയും ചെയ്തു.