• 01 Jun 2023
  • 06: 47 PM
Latest News arrow

മുഖം തിളക്കാന്‍ വെള്ളരിക്ക മാത്രം മതി

എണ്ണമയമുള്ള ചര്‍മത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുക. വെള്ളരിക്കയിലെ ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ ചുളിവുകള്‍ തടയുന്നതിന് സഹായകമാണ്. രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം15 മിനുട്ട് ഈ പാക്ക് മുഖത്തിടുക. ഈ പാക്ക് ഇട്ട ശേഷം മുഖത്ത് നല്ല പോലെ മസാജ് ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഈ പാക്ക് നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടാവുന്നതാണ്.

മുഖസൗന്ദര്യത്തിന് മികച്ചതാണ് കറ്റാര്‍വാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ചോ ചെറുചൂടുവെള്ളം ഉപയോഗിച്ചോ മുഖം കഴുകുക.