• 28 Sep 2023
  • 02: 33 PM
Latest News arrow

വയലാർ അവാർഡ് എസ് ഹരീഷിന്

തിരുവനന്തപുരം: നാല്‍പത്തിയഞ്ചാമത് വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത് ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.സാറാജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. വയലാറിന്റെ ജന്മദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

വയലാറിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്നും ഹരീഷ് പറഞ്ഞു