• 07 Dec 2021
  • 02: 47 AM
Latest News arrow

പി കെ ആയി വിജയ് എത്തുന്നു

ആമിര്‍ ഖാന്റെ പികെ ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ ചിത്രം റീമേയ്ക്കിനൊരുങ്ങുന്നു. പവന്‍ കല്യാണുമായി ചേര്‍ന്ന് ചിത്രം തെലുങ്കിലൊരുക്കാന്‍ നിര്‍മാതാവ് ശരത് മാരാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം തമിഴിലൊരുക്കാന്‍ ഇളയദളപതി വിജയിയെ ഒരു പ്രമുഖ നിര്‍മാതാവ് സമീപിച്ചതായി വാര്‍ത്തകള്‍ പരക്കുന്നുണ്ട്. നേരത്തെ ബോളിവുഡ് ചിത്രം  ത്രീ ഇഡിയറ്റ്‌സ് വിജയിയെ  നായകനാക്കി നന്‍പന്‍ എന്ന പേരില്‍ ഷങ്കര്‍ പുറത്തിറക്കിയിരുന്നു.