• 01 Jun 2023
  • 06: 33 PM
Latest News arrow

ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

പത്തനംതിട്ട: ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയസുകാരനായ ആന്ധ്രാ സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.

ളാഹ വിളക്കുനഞ്ചിയില്‍ വച്ച്‌ ഇന്ന് രാവിലെയാണ് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തന്‍മാരുടെ ബസ് മറിഞ്ഞ് അപകടമുണ്ടായത്. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.

പരിക്കേറ്റ 12 പേരെ പെരിനാട്ടെ ആശുപത്രിയിലും മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

ബസിനടിയില്‍ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അപകടസ്ഥലത്തെത്തി.