• 01 Feb 2023
  • 06: 51 AM
Latest News arrow

ജ്യോതികയ്ക്ക് പകരം ‘ചന്ദ്രമുഖി 2’ല്‍ നായികയായി കങ്കണ

ബോളിവുഡ് നടി കങ്കണ റണൗത്ത് വീണ്ടും തമിഴ് സിനിമയിൽ അഭിനയിക്കുന്നു. രാഘവ ലോറന്‍സ് നായകനായി എത്തുന്ന ‘ചന്ദ്രമുഖി 2’ല്‍ കങ്കണ നായികയായി എത്തുമെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട്.

അടുത്ത ചിത്രീകരണം നടക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ചന്ദ്രമുഖിയില്‍ അഭിനയിക്കുന്നതില്‍ കങ്കണ വളരെ ത്രില്ലിലാണെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും നടിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

തമിഴ്‌നാട് മുന്‍മുഖ്യ മന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങിയ ‘തലൈവി’യാണ് കങ്കണയുടെ ആദ്യ തമിഴ് സിനിമ. ഇപ്പോൾ അഭിനയിക്കുന്ന ‘എമര്‍ജന്‍സി’യുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം കങ്കണ ചന്ദ്രമുഖി 2വില്‍ ജോയിന്‍ ചെയ്യും.

മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘മണിച്ചിത്രത്താഴി’ന്റെ തമിഴ് റീമേക്ക് ‘ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ് സിനിമ. രജനികാന്ത് നായകനായെത്തിയ സിനിമയുടെ രണ്ടാം ഭാഗത്തില്‍ നായകനാകുന്നത് രാഘവ ലോറന്‍സ് ആണ്. ജ്യോതികയായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗത്ത് നായിക .പി വാസു തന്നെ സംവിധാനം ചെയ്യുന്ന ‘ചന്ദ്രമുഖി 2’ല്‍ വടിവേലുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.