• 07 Dec 2021
  • 02: 59 AM
Latest News arrow

ഫഹദ് ഫാസിലിന്റെ' കാര്‍ട്ടൂണ്‍'

അറാഫത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കാര്‍ട്ടൂണ്‍' എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. മയിലാഞ്ചി മൊഞ്ചുള്ള വീടിനു ശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ പപ്പുവാണ് ഛായാഗ്രാഹകന്‍.നിര്‍മാണ നിര്‍വഹണം ജിത്തു പിരപ്പന്‍കോട്. മാര്‍ച്ചില്‍ കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന കാര്‍ട്ടൂണിന്റെ പി.ആര്‍.ഒ. വാഴൂര്‍ ജോസാണ്.