ഇനി നാണക്കേടിലാവേണ്ട; കിടിലന്‍ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പില്‍ സ്ഥിരം പറ്റുന്ന ഒരു പിശകുണ്ട്. എവിടേക്കെങ്കിലും അയച്ച ഒരു തെറ്റായ സന്ദേശം
എല്ലാവരും കാണും മുന്‍പ് പൊതുവിൽ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷന്‍ നാം നോക്കും. പക്ഷെ അബദ്ധത്തില്‍ നമുക്ക് മാത്രം ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനാകും നാം ക്ലിക്ക് ചെയ്യുക. അതുകൊണ്ട് സംഭവിക്കുക എന്താണെന്നോ, തെറ്റായ സന്ദേശം ആരു കാണരുതെന്ന് നാം ആഗ്രഹിച്ചോ അവരെല്ലാം കാണും.
വളരെ ലജ്ജാകരമായ ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ എന്ത് വേണം? 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' തന്നെ ചെയ്യണം. അതിനായി 'ഡിലീറ്റ് ഫോര്‍ മി' എന്നതില്‍ അബദ്ധത്തില്‍ അമര്‍ത്തിയ സന്ദേശം പഴയപടിയാക്കണം. അതിന് കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു.
ഇത് 'accidental delete' എന്ന് അറിയപ്പെടും, കൂടാതെ ഉപയോക്താക്കള്‍ക്ക് ഒരു സന്ദേശം ഇല്ലാതാക്കാനുള്ള അവരുടെ തീരുമാനം പഴയപടിയാക്കാന്‍ അഞ്ച് സെക്കന്‍ഡ് വിന്‍ഡോ നല്‍കും. തുടര്‍ന്ന് അത് എല്ലാവര്‍ക്കുമായി ഇല്ലാതാക്കും. ആന്‍ഡ്രോയിഡിലും ഐഫോണിലുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഈ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.