മലയാള ചിത്രം 'ചതി' റിലീസിനൊരുങ്ങുന്നു

അഖില്‍ പ്രഭാകരന്‍, ജാഫര്‍ ഇടുക്കി, അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ചതി' എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
പൂര്‍ണ്ണമായും വയനാട്ടില്‍ ചിത്രീകരിച്ച ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ ജോസ്, അബു സലീം, ശ്രീകുമാര്‍ എസ്.പി., ശിവദാസ് മട്ടന്നൂര്‍, ഉണ്ണി രാജാ, പ്രകാശ്, ലതാ ദാസ്, ഋതുനന്ദ തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് പി ജെ സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റര്‍- പി.സി. മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പൗലോസ് കുറുമറ്റം, അസ്സോസിയേറ്റ് ഡയറക്ടര്‍- കമല്‍ കുപ്ലേരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- ധനേഷ് ദാമോദര്‍, മേക്കപ്പ്- റഹീ കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട്- മാഫിയ ശശി, കൊറിയോഗ്രാഫര്‍- ശാന്തി മാസ്റ്റര്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- രാജു പി.കെ., ഫിനാന്‍സ് കണ്‍ട്രോളര്‍- പി.വി. ടോമി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- റിയാസ് വയനാട്, സ്റ്റില്‍സ്- സന്തോഷ് കുട്ടീസ്, പോസ്റ്റര്‍- മനോജ് ഡിസൈന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.
വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ ചിത്രത്തില്‍, ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി നിരവധി ജീവിത വെല്ലുവിളികളെയും, പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയില്‍ എത്തുന്നതിന്റെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു. ‘ചതി’ 2023 ജനുവരി അവസാനം പ്രദര്‍ശനശാലകളിലെത്തുന്നു.