മികച്ച കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് എസ് അയ്യര്‍.
കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യന്‍ എക്സ്പ്രസ്സ് എക്‌സലന്‍സ് ഇന്‍ ഗുഡ് ഗവര്‍ണന്‍സ് അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് അയ്യര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.ഔദ്യോഗിക മീറ്റിംഗുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യര്‍ കുറിച്ചു.
RECOMMENDED FOR YOU
Editors Choice