• 04 Oct 2023
  • 07: 18 PM
Latest News arrow

അവിവാഹിതരായവര്‍ക്കും കുട്ടികളുണ്ടാകുന്നതിന് നിയമപരമായി അവകാശം,, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ചൈന

ജനന നിരക്കില്‍ രാജ്യത്ത് വന്‍തോതില്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ചൈന,.

അവിവാഹിതരായവര്‍ക്കും കുട്ടികളുണ്ടാകുന്നതിന് നിയമപരമായ അവകാശങ്ങള്‍ നല്‍കിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രം.

തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സി ചാവുനിലാണ് ആദ്യപടിയായി കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിവാഹിതരാകാതെ തന്നെ കുട്ടികളെ പ്രസവിക്കാനും വളര്‍ത്താനും ഇവര്‍ക്ക് അവകാശം ലഭിക്കും. വിവാഹിതരായ ദമ്ബതികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവിവാഹിതരായവര്‍ക്കും ലഭിക്കും. ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ചൈനയുടെ പുതിയ നീക്കം.

ചൈനയില്‍ 2019ലെ നിയമപ്രകാരം വിവാഹിതരായവര്‍ക്ക് മാത്രമേ കുട്ടികള്‍ക്ക് ജന്‍മം നല്‍കി വളര്‍ത്താന്‍ നിയമപരമായ അവകാശമുണ്ടായിരുന്നുള്ളൂ. ആശുപത്രി ചെലവുകള്‍ക്കായുള്ള മെറ്റേണിറ്റി ഇന്‍ഷുറന്‍സ്, പ്രസവാവധിക്ക് സ്ത്രീകള്‍ക്ക് ശമ്ബളം തുടങ്ങി. ആനുകൂല്യങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്നു. കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിത‌ര്‍ക്കും ഇനി ഈ ആനുകൂല്യങ്ങള്‍ ലഭിക്കും,

രാജ്യത്തെ ജനസംഖ്യാ പെരുപ്പം നിയന്ത്രിക്കാന്‍ 1980കളില്‍ ചൈനീസ് സര്‍ക്കാര്‍ ഒറ്റകുട്ടി നയം നടപ്പാക്കിയിരുന്നു, എന്നാല്‍ 2021ല്‍ സ‌ര്‍ക്കാര്‍ ഈ നിയമത്തില്‍ ഇളവ് അനുവദിച്ചിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടും ജനസംഖ്യയില്‍ കാര്യമായ പുരോഗതി ുണ്ടാകാത്തതോടെയാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്. 2040 ആകുമ്ബോഴേക്കും ചൈനീസ് ജനസംഖ്യയുടെ വലിയൊരു ശതമാനവും 60 വയസിന് മുകളില്‍ ഉള്ളവരാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2021ല്‍ മൂന്നുകുട്ടികള്‍ വരെ ആകാമെന്ന് നിയമം ഭേദഗതി ചെയ്തിരുന്നു. രാജ്യത്തെ യുവാക്കളുടെ എണ്ണം കുറയുന്നത് സാമ്ബത്തികമായും സാമൂഹികമായും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.