• 30 Mar 2023
  • 07: 10 AM
Latest News arrow

വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ചു; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

വിമാനത്തില്‍ നിന്നും പുക വലിച്ച സംഭവത്തില്‍ 62 കാരന്‍ അറസ്റ്റില്‍.

തൃശൂര്‍ മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച്‌ പുകവലിച്ചതിന് അസ്റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്ച രാത്രിയാണ് ഇയാളെ നെടുമ്ബാശേരി പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനം പറക്കുന്നതിനിടെയാണ് ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്‌പൈസ്ജറ്റ് വിമാനജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. തുടര്‍ന്ന് വിവരം എയര്‍പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിച്ചു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു.

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ നിന്ന് പുകവലിക്കുന്നത് അത്യന്തം അപകടകരമാണ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.