വനിതാ മേധാവിയുടെ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങിയില്ല; ജോലി കളയിച്ചെന്ന് മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്

തന്റെ മേധാവിയായ ഉദ്യോഗസ്ഥയുടെ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്നും അകാരണമായി പിരിച്ചുവിട്ടെന്ന് ഉദ്യോഗസ്ഥന്റെ പരാതി. ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥനായ റയാന് ഓളോഹന്‍ ആണ് തന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ പരാതിയുമായി കോടതിയിലെത്തിയത്. ഗുരുതര ആരോപണങ്ങളാണ് റയാന് തന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ ഉന്നയിച്ചത്. 2019 ഡിസംബറില്‍ മാന്‍ഹട്ടനിലെ ചെല്‍സിയില്‍ അത്താഴ വിരുന്നിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അത്താഴ വിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ സ്പര്‍ശിച്ച് അവരുടെ ലൈംഗിക താല്‍പ്പര്യം അറിയിച്ചു. എതിര്‍പ്പറിയിച്ചതോടെ തന്നെ മാനസികപരമായും തൊഴില്‍പരമായും ദ്രോഹിച്ചെന്നാണ് റയാന്റെ പരാതി.
വിരുന്നിടെ തന്നെ സപര്‍ശിച്ച ശേഷം ഏഷ്യന്‍ സ്ത്രീകളോടാണ് തനിക്ക് താല്പര്യമെന്ന് അവര്‍ക്കറിയാമെന്ന് ടിഫനി തന്നോട് പറഞ്ഞു, അവരുടെ കൈ കൊണ്ട് എന്റെ വയറില്‍ തടവിക്കൊണ്ട് ശരീരസൗന്ദര്യത്തെ പുകഴ്ത്തി. തന്റെ വിവാഹ ജീവിതം അത്ര 'രസകരമല്ലെന്ന്' അവര്‍ പറഞ്ഞതായും റയാന് പരാതിയില്‍ പറയുന്നു. ചിക്കാഗോയിലെ ഫിഗ് ആന്റ് ഒലിവില്‍ നടന്ന കമ്പനി യോഗത്തിന്റെ ഭാഗമായി നടന്ന മദ്യ സല്‍ക്കാരത്തിനിടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഇതിന് പിന്നാലെ തനിക്ക് ഫുഡ്, ബിവറേജസ് ആന്റ് റസ്റ്റോറന്റ്സിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ഇതോടെ താന്‍ പുതിയ മാനേജ് മെന്റ് ടീമിലെത്തി. ഈ ടീമിലെ സൂപ്പര്‍വൈസറായിരുന്നു ആരോപണ വിധേയയായ ടിഫനി- .
എന്നാല്‍ വിവാഹിതനും ഏഴ് കുട്ടികളുടെ അച്ഛനുമായ റയാന് തന്റെ മേധാവിയായ ടിഫിനിയുടെ ലൈംഗിക താല്‍പ്പര്യത്തോടെയുള്ള പെരുമാറ്റം ഇഷ്ടപ്പെട്ടില്ല. വനിതാ മേധാവിയുടെ പെരുമാറ്റം മാനസികമായി ബുദ്ധിമുട്ടായതോടെ റയാന് സംഭവം ഗൂഗിളിന്റെ എച്ച്ആര്‍ വിഭാഗത്തെ അറിയിച്ചു. എന്നാല്‍ തന്റെ പരാതി എച്ച് ആര് വിഭാഗം ഗൌരവത്തിലെടുത്തില്ല, നടപടിയുണ്ടായില്ലെന്നും റയാന് ആരോപിക്കുന്നു. എച്ച് ആറിന് പരാതി നല്‍കിയത് അറിഞ്ഞതോടെ ടിഫനി തനിക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. റയാന്റെ പേരില്‍ സ്വഭാവ ദൂഷ്യം ആരോപിച്ച് ടിഫിനി എച്ച് ആറിന് പരാതി നല്കി. എന്താണ് കുറ്റമെന്ന് വ്യക്തമാക്കാതെയായിരുന്നു പരാതി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ